HIGHLIGHTS : 20-coach Vande Bharat at Thiruvananthapuram North
തിരുവനന്തപുരം കേരളത്തിനുള്ള 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് വെള്ളി രാത്രിയോടെ തിരുവന ന്തപുരം നോര്‍ത്തില്‍ (കൊച്ചു വേളി) എത്തി. 16 കോച്ചുള്ള തി രുവനന്തപുരം-കാസര്‍കോട്, കാസര്‍കോട്-തിരുവനന്തപു രം വന്ദേഭാരതിന് (20634/20633) പകരം പുതിയ ട്രെയിന്‍ ഓടി ക്കും.
റെയില്‍വേ ബോര്‍ഡ് തീരുമാ നം വരുന്നതിന് അനുസരിച്ചായി രിക്കും സര്‍വീസ് ആരംഭിക്കുക. നിലവിലുള്ള ട്രെയിനിന്റെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്. നാല് കോച്ചുകള്‍ അധികം വരു മ്പോള്‍ 312 സീറ്റുകള്‍ വര്‍ധിക്കും.
വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെ ന്ന് സംസ്ഥാനത്ത് റെയില്‍വേ യുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മിച്ച റേക്ക് വ്യാഴം രാത്രിയിലാണ് തിരുവനന്തപുര ത്തേക്ക് പുറപ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു