സിഎം റിസർച്ചർ സ്കോളർഷിപ്പ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : CM Researcher Scholarship: Provisional list published

2025 സിഎം റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ജനുവരി ബാച്ചിലെ 144 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് കോളേജ് വിദ്യഭ്യാസ വകുപ്പിന്റെ  collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. 2025 ജൂലൈ ബാച്ചിലെ അപേക്ഷ സമർപ്പിച്ച ഗവേഷണ വിദ്യാർത്ഥികളുടെ പ്രൊവിഷണൽ ലിസ്റ്റ് 2026 ജനുവരി മാസത്തോടെ പ്രസിദ്ധീകരിക്കും.

നിശ്ചിത സമയ പരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC CODE, സെന്റർ പേര്, പിജി മാർക്ക്, ആധാർ നമ്പർ, രെജിസ്‌ട്രേഷൻ ഐഡി എന്നിവ കൃത്യമാണോ എന്നും പരിശോധിച്ചു ഉറപ്പു വരുത്തണം.

പരാതി, തെറ്റ്, തിരുത്തൽ എന്നിവയ്ക്ക് cmresearcherscholarship@gmail.com എന്ന ഇമെയിൽ മുഖേന നവംബർ 9 വൈകിട്ട് 5നു മുൻപായി അപേക്ഷിക്കണം. തെറ്റുതിരുത്തലിനുള്ള അപേക്ഷയിൽ വിദ്യാർത്ഥിയുടെ സീരിയൽ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!