HIGHLIGHTS : 55th State Film Awards announced. Mammootty was chosen as the best actor and Shamla Hamsa was chosen as the best actress.
55മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്.
മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രമായി പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദിനെ തിരഞ്ഞെടുത്തു. ചിദംബരം മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.
മഞ്ഞുമ്മല്‍ ബോയ്‌സിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പര്‍ വേടന്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി. ടൊവിനോ തോമസ്, ആസിഫലി, ദര്‍ശന രാജേന്ദ്രന്‍ ,ജ്യോതിര്‍മയി,എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ലഭിച്ചു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.
മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌ക്കാരം സി എസ് മീനാക്ഷിയുടെ പെണ്‍പാട്ട് താരകള്‍ക്ക് ലഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


