വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി ; എല്‍.ഡി.എഫ് ചരിത്ര വിജയം നേടും

കണ്ണൂര്‍ : എല്‍.ഡി .എഫിന് ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്‌കൂളില്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഇടത് സര്‍ക്കാരിനെ നേരിടുകയാണ് .അതിനുവേണ്ട എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്ത് കൊടുക്കുകയും ചെയ്തു .ഇടത് മുന്നണിയെ ക്ഷീണിപ്പിക്കാനും ഉലക്കാനുമാകുമെന്നാണ് അവരുടെ പ്രതീക്ഷ . പതിനാറാം തിയ്യതി മനസ്സിലാകും ആരാണ് ഉലഞ്ഞതെന്നും ക്ഷീണിച്ചതെന്നും . ലീഗിന്റെ അടിത്തറ തകരുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പറഞ്ഞതില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നും മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കോവിഡ് ചികിത്സ സൗജന്യമായുള്ളത് ,അതിനാല്‍ വാക്സിനും സൗജന്യമായിരിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top