തിരുവനന്തപുരം:മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. കേരള ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എം പിമാര്‍ക്കും ക്ഷണമുണ്ട്.
എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കള്‍ക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും.
വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളില്‍ നിന്നടക്കം 30 ഓളം പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




