തിരുവനന്തപുരം:തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ നിയുക്ത എം.പി
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. രാഷ്ട്രപതിഭവന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ചാര്‍ട്ടേഡ് വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത്. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്‌ലൈറ്റില്‍ ഡല്‍ഹിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കം കൊച്ചിയില്‍ നിന്നും ദില്ലിയിലേക്ക് പോകും.
മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി 12.30നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയില്‍ സുരേഷ് ഗോപിക്കൊപ്പം ഉണ്ടാകും. മറ്റ് കാര്യങ്ങളൊക്കെ അവിടെ എത്തിയ ശേഷമെ അറിയാന്‍ സാധിക്കുകയൊള്ളുവെന്ന് അദേഹം പ്രതികരിച്ചു.




