ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും

ഷിംല:ഹിമാചല്‍പ്രദേശിലെ കുളുവില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. മണ്ണിടിച്ചിലില്‍ ഒന്നില്‍കൂടുതല്‍ പേര്‍മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഹിമാചല്‍പ്രദേശില്‍ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇന്ന് രാവിലെ മേഘവിസ്‌ഫോടനം ഉണ്ടായതോടെ സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായി. നിരവധി വീടുകളും റോഡുകളും ഒലിച്ചുപോയി.

ഇവിടെ എത്തിയിട്ടുള്ള വിനോദസഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top