Section

malabari-logo-mobile

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചു

HIGHLIGHTS : Class 6 student brutally beaten by non-state worker

തേഞ്ഞപ്പിലം:മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനൊന്ന് കാരനെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മര്‍ദിച്ചു. പള്ളിക്കല്‍ സ്വദേശി സുനില്‍കുമാര്‍ -വസന്ത ദമ്പതികളുടെ മകന്‍ അശ്വിനാണ് മര്‍ദനമേറ്റത്.

അശ്വിന്‍ ഉരുട്ടികളിച്ച ടയര്‍ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദിച്ചത്. അശ്വിന്റെ കഴുത്ത് പിടിച്ചു ഞെരിച്ച പ്രതി അശ്വിന്റെ കയ്യില്‍ ഉണ്ടായിരുന്ന വടി വാങ്ങി അശ്വിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും ഫറോക്ക് ക്രസന്റ് ആശുപത്രിയിലും ചികില്‍സ തേടിയ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സെപ്റ്റംബര്‍ ഒന്നിന് മര്‍ദനത്തിന് ഇരയായ അശ്വിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

sameeksha-malabarinews

സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പള്ളിക്കല്‍ ബസാറിലെ ചെരുപ്പ് നിര്‍മ്മാണ കമ്പനി ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി സല്‍മാനാണ് കേസിലെ പ്രതി. ഇയാള്‍ക്കെതിരെ ഐപിസി 323,324 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!