Section

malabari-logo-mobile

മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ ആവിക്കലില്‍ സംഘര്‍ഷം; കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്

HIGHLIGHTS : Clashes in Avikal during hartal against waste plant; Tear gas and lathicharge

കോഴിക്കോട്: ആവിക്കലില്‍ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ജനവാസമേഖലയില്‍ മലിനജല പ്ലാന്റ് നിര്‍മ്മിക്കുന്നതിരെയാണ് കോഴിക്കോട് ആവിക്കലില്‍ ഹര്‍ത്താല്‍. മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളിലാണ് സമരസമിതിയുടെ ഹര്‍ത്താല്‍.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്നും അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു.

sameeksha-malabarinews

ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പൊലിസ് കാവലില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. പ്ലാന്റ് നിര്‍മ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!