പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

പാലക്കാട്: ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സഹപ്രവര്‍ത്തകനായ ഉത്തമനാണ് കുത്തിയത്.പ്രതിയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് സിറ്റി ലോഡ്ജില്‍ വെച്ച് ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

ചിത്രീകരണം പുരോഗമിക്കുന്ന പ്രിയം എന്ന ചിത്രത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലര്‍ച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്. പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തര്‍ക്കത്തെക്കുറിച്ച് സംസാരിച്ചാണ് വാക്കേറ്റത്തിലേക്ക് കടന്നത്.

 

Share news
error: Content is protected !!
Scroll to Top