കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യത്തിന് സ്റ്റേ. സിവിക് ചന്ദ്രന്റെ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതി സ്‌റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.
മുന്‍കൂര്‍ജാമ്യം അനുവദിച്ച കോഴിക്കോട് കോടതിയുടെ ഉത്തരവിനാണ് സ്‌റ്റേ. അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി അറയിച്ചു.
ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പാരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപമാണെന്നതുള്‍പ്പെടെ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് പിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.




