പൊന്നാനി: വിവാഹശേഷം ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിലായി. പൊന്നാനി ചാണറോഡ് സ്വദേശി കറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) നെയാണ് സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാൾ നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും ഇസ്തിരിപ്പെട്ടി ഉപയോഗിച്ചടക്കം മർദ്ദിച്ചെന്നും ഭാര്യ പരാതി നൽകിയിരുന്നു.
പൊന്നാനി വനിത എസ്. ഐ സിബി ടി.ദാസ്, എസ്.ഐ സുജിത്, അനിൽ എന്നിവരുൾപ്പെട്ട ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




