ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബഹ്‌റൈന്‍

മനാമ: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. പ്രതിനിധി സഭയില്‍ ഇറക്കിയ പ്രസ്താവനയിലാണ് മുസ്ലിങ്ങള്‍ക്കൊഴികെയുള്ള

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനാമ: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. പ്രതിനിധി സഭയില്‍ ഇറക്കിയ പ്രസ്താവനയിലാണ് മുസ്ലിങ്ങള്‍ക്കൊഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വിവേചന പരമാണെന്ന് വ്യക്തമാക്കിയത്.
എല്ലാ ജനങ്ങളെയും തുറന്ന മസ്സോടെ സ്വീകരിക്കുന്ന സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യമാണ് ഇന്ത്യയുടെതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യയുമായി തുടര്‍ന്നുവരുന്ന നയതന്ത്രബന്ധം തുടരാനാണ് ആഗ്രഹമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

പൗരത്വ നിയമ ബില്ലിനെതിരെ ആദ്യമായി തങ്ങളുടെ നിലപാട് അറിയിച്ച ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •