HIGHLIGHTS : Cinematographer KR Krishna passes away
കൊച്ചി: ഛായാഗ്രാഹകയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ കെ ആര്‍ കൃഷ്ണ അന്തരിച്ചു. ഷൂട്ടിങ്ങിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിവുറ്റ സിനിമാറ്റോഗ്രാഫറും ഏതു പ്രതികൂല സാഹചര്യങ്ങളേയും നിരന്തരം പുഞ്ചിരിയോടെ നേരിടുന്ന സുഹൃത്തും ഊര്‍ജസ്വലയായ പ്രവര്‍ത്തകയുമായിരുന്നു കൃഷ്ണയെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കില്‍ കുറിച്ചു. കൃഷ്ണയുടെ വിയോഗം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മക്കും ചലച്ചിത്രരംഗത്തിനും തീരാനഷ്ടമാണെന്നും ഡബ്ല്യൂസിസി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:-
ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു.
കൃഷ്ണ അരുണാചൽപ്രദേശ്,കശ്മീർ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിലായിരുന്നു. അതിനിടയിലാണ് നെഞ്ചിൽ അണുബാധയുണ്ടായി ആശുപത്രിയിലാവുന്നത്. പിന്നീട് രോഗം മൂർച്ചിച്ച് മരണപ്പെടുകയുമായിരുന്നു.
കഴിവുറ്റ സിനിമാറ്റോഗ്രാഫറും, ഏതു പ്രതികൂല സാഹചര്യങ്ങളേയും നിരന്തരം പുഞ്ചിരിയോടെ നേരിടുന്ന സുഹൃത്തും ഊർജസ്വലയായ പ്രവർത്തകയുമായിരുന്നു പ്രിയങ്കരിയായ കൃഷ്ണ. അവളുടെ കഴിവുകളും ഊർജവും എക്കാലവും ഞങ്ങളെ പ്രചോദിപ്പിക്കും.
സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി
ഒരുപാട് സ്വപ്‌നങ്ങളും സംരംഭങ്ങളും കൃഷ്ണ മനസ്സിൽ പേറിയിരുന്നു. അവളുടെ അകാലവിയോഗം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മക്കും ചലച്ചിത്രരംഗത്തിനും തീരാനഷ്ടമാണ്.
English Summary :