പരപ്പനങ്ങാടി: നവജീവന്‍ ഫിലിം ക്ലബിന്റെ (N F C) നേതൃത്വത്തില്‍ ആരംഭിച്ച സിനിമ കൊട്ടകയുടെ ഉദ്ഘാടനം കലാസംവിധായകന്‍ നിമേഷ് എം താനൂര്‍ നിര്‍വ്വഹിച്ചു.നല്ല സിനിമകളെ പ്രേക്ഷകരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ കൊട്ടകക്ക് തുടക്കമിടുന്നത്.
ഉദ്ഘാടന ചടങ്ങില്‍ NFC സെക്രട്ടറി മനീഷ് കെ.പി അധ്യക്ഷത വഹിച്ചു.
NFC പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ യവനിക സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത്, സെക്രട്ടറി സ്മിത സദാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദീപു നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനു ശേഷം കൊറിയന്‍ സിനിമ ode to my father പ്രദര്‍ശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



