
കാളികാവ്: തൊടികപ്പുലം സലഫി മസ്ജിദ് കുത്തിത്തുറന്ന് പള്ളിയില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപയും ഒന്നര പവന്‍ സ്വര്‍ണാഭരണങ്ങളും മോഷണംപോയ കേസില്‍ പ്രതി പിടിയില്‍. പള്ളിയുടെ സമീപത്ത് വാടകക്ക് താമസിച്ചിരുന്ന കൊളത്തോടന്‍ നവാസ് (അളിയന്‍ നവാസ്, 55) ആണ് പിടിയിലായത്. 12ന് പുലര്‍ച്ചെയാണ് മോഷണംനടന്നത്.
മോഷണം നടത്തിയശേഷം നവാസ് വെളുപ്പിന് 05.20നുള്ള ട്രെയിനില്‍ ഷൊര്‍ണൂരിലേക്ക് പോകുകയും അവിടെനിന്ന് വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തിവരവേ ഹോസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതി പിടിയിലാവുകയായിരുന്നു.
പ്രതിയെ പള്ളിയിലും പരിസരങ്ങളിലുംകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയതില്‍ തൊടികപ്പുലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചിരുന്നു. പള്ളി പൊളിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു.
ഇന്‍സ്‌പെക്ടര്‍ വി അനീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഇ അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിയാസ് ചീനി, കെ ഷൈജു, എം ജയേഷ്, കെ എ ഷെമീര്‍, മന്‍സൂര്‍ അലി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറായ ടി വിനു, സിപിഒ എം കെ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




