
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം സ്‌കൂളില്‍ തകര്‍ന്നുവീണു. 19 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധാക്കയുടെ വടക്കന്‍ പ്രദേശത്തുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്റ് കോളേജിന്റെ കാമ്പസില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. എഫ്-7 ബിജിഐ വിമാനമാണ് തകര്‍ന്നുവീണത്.
കുട്ടികള്‍ സ്‌കൂളില്‍ ഉള്ളപ്പോഴാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നു. തകര്‍ന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് സേനയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ടേക്ക് ഓഫ് ചെയ്ത വിമാനം സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




