പരപ്പനങ്ങാടിയില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടികളടക്കം നാലുപേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ പല പ്രദേശത്തും തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച പരപ്പനങ്ങാടി ചുടലപറമ്പില്‍ വെച്ച് നായയുടെ കടിയേറ്റ് രണ്ട്കുട്ടികളടക്കം നാലു പേര്‍ക്ക പരിക്കേറ്റു. കാളിക്കാവ് ഭഗവതി ക്ഷേത്രപരിസരത്ത് താമസിക്കുന്ന കിഴക്കെ പുരക്കല്‍ വിനീഷ് കുമാറിന്റെ മകന്‍ അശ്വിന്‍ കൃഷ്ണ (8) അയല്‍വാസിയായ ഷിബില (18) തണ്ടാണി പുഴ അംഗന്‍വാടിക്ക് സമീപം തറയിലൊടി യശോദ (41) മകള്‍ ജിബി (15) എന്നിവര്‍ക്കാണ് കടിയേറ്റത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി കുടതല്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചു.

ബിഇഎം സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ചുടലപറമ്പ് മൈതാനം തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നായ്ക്കളുള്ള പ്രദേശത്ത് കൂടെ വഴി നടക്കാന്‍ പോലും പേടിയാണ്. വൈകുന്നേരമായാല്‍ നായ്ക്കളുടെ ശല്യം വളരെ കൂടുതലായതിനാല്‍ നാട്ടുകാര്‍ ആകെ പരിഭാന്തിയിലായിരിക്കയാണ്.
നഗരസഭ അധികൃതര്‍ നായ ശല്യം ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

 

Share news
error: Content is protected !!
Scroll to Top