ക്രിസ്മസ്-പുതുവത്സര അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് റെയില്‍വേ

HIGHLIGHTS : Christmas-New Year holidays: Railways announces special services to Kerala

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല, പൊങ്കല്‍ യാത്ര തിരക്ക് പരിഗണിച്ച് ഏര്‍പ്പെടുത്തിയ ചില സ്പെഷ്യല്‍ സർവീസുകൾ ജനുവരി അവസാനം വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍  ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. കെആർപുരത്തും (ഉച്ചയ്‌ക്ക് ശേഷം 2.46) ബെംഗാരപ്പേട്ടും( 3.33) സ്റ്റോപ്പുണ്ട്.

തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബർ 24-ന് ഉച്ചയ്‌ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

എസ്എംവിടി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബർ 27-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും. കെആർപുരത്തും(3.10), ബെംഗാരപ്പേട്ടും(നാല്) സ്റ്റോപ്പുണ്ട്.

കൊല്ലം-ഹുബ്ബള്ളി സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബർ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയിൽ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. നാല് ട്രെയിനുകളിലും ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും .

ഹുബ്ബള്ളി കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി നാല് മുതൽ 25 വരെ നീട്ടി. കൊല്ലം-ഹുബ്ബള്ളി സ്പെഷ്യല്‍ ട്രെയിന്‍ , ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍  എന്നിവ ജനുവരി അഞ്ച് മുതൽ 26 വരെ നീട്ടി. തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി ആറ് മുതൽ 27 വരെ നീട്ടി എസ്എംവിടി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍  ജനുവരിൽ ഒന്ന് മുതൽ 29 വരെ നീട്ടി തിരുവനന്തപുരം നോർത്ത്- എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍ , എസ്എംവിടി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിന്‍ എന്നിവ ജനുവരി രണ്ട് മുതൽ 30 വരെ നീട്ടി. തിരുവനന്തപുരം നോർത്ത് -എസ്എംവിടി സ്പെഷ്യല്‍ ട്രെയിന്‍  ജനുവരി നാല് മുതൽ ഫെബ്രുവരി ഒന്ന് വരെ നീട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!