ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച;കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും;വിദ്യാഭ്യാസ മന്ത്രി

HIGHLIGHTS : Christmas exam question paper leak; Strong action will be taken against the culprits; Education Minister

careertech

തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചന്ന സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ ഡിജിപിക്കും സൈബര്‍ പൊലീസിനും പരാതി നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ചില യൂട്യൂബ് ചാനലുകളില്‍ ചോദ്യപേപ്പര്‍ വന്നത് അതീവ ഗൗരവ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹംപറഞ്ഞു..

”ചില വിഷയങ്ങളുടെ ചോദ്യ പേപ്പറാണ് പുറത്ത് പോകുന്നത്.അത് പ്രത്യേകമായി പരിശോധിക്കും.പല നിലയിലുള്ള അന്വേഷണം നടക്കും.നേരായ രീതിയില്‍ പോകുന്ന സംവിധാനത്തെ തകര്‍ക്കുക ആണ് ലക്ഷ്യം.സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടി എടുക്കും എന്നതില്‍ സംശയമില്ല”-മന്ത്രി പറഞ്ഞു

sameeksha-malabarinews

ഇത്തരം സംഭവങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും
ഏതൊക്കെ അധ്യാപകരാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ പോകുന്നത് എന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!