സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നം പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് അഭിപ്രായം സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. പൊതുഭരണ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരാണ് മറ്റ് അംഗങ്ങള്‍. രണ്ടാഴ്ച കൂടുമ്പോള്‍ കമ്മിറ്റി യോഗം ചേരും. ഓരോ വകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിച്ച് പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തും. ഇതിനായി ഒരു പ്രവര്‍ത്തന പദ്ധതി തയ്യാറാക്കും. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കും. കുറഞ്ഞ സമയത്തില്‍ നടപ്പാക്കാവുന്ന ശുപാര്‍ശകള്‍ പരിശോധിച്ച് ഒരു മാസത്തിനുള്ള മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



