Section

malabari-logo-mobile

ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മടക്കം; തുടര്‍പഠനത്തിന് വിസ അനുവദിക്കുമെന്ന് ചൈന

HIGHLIGHTS : China will allow visa for further studies

ചൈനയുടെ കടുത്ത കോവിഡ് നിയന്ത്രണങ്ങളാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അപേക്ഷ 24 മുതല്‍ സമര്‍പ്പിക്കാം. വിസ അപേക്ഷയ്‌ക്കൊപ്പം യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് റിട്ടേര്‍ണിംഗ് ടു ക്യാമ്പസ് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാം.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് നേരിട്ടിരുന്നു. ചൈനയില്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള പുതിയ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തേക്ക് ഇനി വരാന്‍ കഴിയുമെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി. ദീര്‍ഘകാല ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ ഇതോടെ പ്രവേശനം നേടാം.

sameeksha-malabarinews

വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിച്ചതിന് പുറമെ വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!