Section

malabari-logo-mobile

ശിശുദിനാഘോഷവും ഉജ്ജ്വലബാല്യപുരസ്‌കാര വിതരണവും ഇന്ന്

HIGHLIGHTS : Children's Day Celebration and Ujjwalabalyapuraskara distribution

വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ശിശുദിനാഘോഷം ഇന്ന് . തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 2022ലെ ‘ഉജ്ജ്വലബാല്യപുരസ്‌കാര’ വിതരണവും കുട്ടികളുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ‘കോഫി ടേബിള്‍’ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. വി. കെ പ്രശാന്ത് എം.എല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വകുപ്പ് ഡയറക്ടര്‍ അഫ്സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

ശിശുദിനമായ നവംബര്‍ 14 മുതല്‍ സാര്‍വദേശീയ കുട്ടികളുടെ അവകാശ ദിനമായ നവംബര്‍ 20 വരെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാരാഘോഷത്തില്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ കുട്ടികളുടെ ഉന്നമനത്തിനായുള്ള വിവിധ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും, കുട്ടികളുടെ അവകാശം സംരംക്ഷിക്കുന്നതിനും വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍, പ്രചാരണ പരിപാടികള്‍, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സംവിധാനം സംബന്ധിച്ച ബോധവത്കരണം, ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാനമായും ജില്ലാതല വാരാഘോഷങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത് മുതലായ സാമൂഹിക വിപത്തുകളില്‍ നിന്നുമുള്ള കുട്ടികളുടെ മോചനം എന്നിവയില്‍ സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരുന്നതിനും ശിശുദിനാഘോഷം ലക്ഷ്യംവയ്ക്കുന്നു. വിപുലമായ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി, കുട്ടികളുടെ ബൗദ്ധികവും മാനസികവും വൈകാരികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യം വെച്ച് വ്യത്യസ്ത മേഖകളില്‍ പ്രാവീണ്യം തെളിയിച്ച ജില്ലകളില്‍ നിന്നുമുള്ള പ്രതിഭകളുടെ പ്രകടനത്തിനുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!