കെ.എസ്.ആര്‍.ടി.സി ബസിലെ പ്രസവം: ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത മന്ത്രി

തൃശ്ശൂരില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോയ ടേക്ക് ഓവര്‍ സര്‍വീസില്‍ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെട്ട സാഹചര്യത്തില്‍ അവസരോചിത ഇടപെടല്‍ നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അഭിനന്ദിച്ചു.

യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അടിയന്തിരമായി എത്തിച്ച് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളില്‍ സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പാലം യൂണിറ്റിലെ ഡ്രൈവര്‍ എ.വി.ഷിജിത്ത്, കണ്ടക്ടര്‍ ടി.പി അജയന്‍ എന്നിവരെയാണ് ഗതാഗത മന്ത്രി ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

ഏറ്റവും അഭിനന്ദനാര്‍ഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാര്‍ക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെ.എസ്.ആര്‍.ടി.സിയുടെ സത്സേവനാ രേഖയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top