പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ മന്ത്രവാദിനി കസ്റ്റഡിയില്‍. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്നത്. മന്ത്രവാദിനിയെയും ഭര്‍ത്താവിനെയുമാണ് കസ്റ്റഡിയിലെടുത്തത്.
നാട്ടുകാരുടെയും യുവജന സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഇവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്,ബിജെപി തുടങ്ങിയ യുവജന സംഘടനകളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മന്ത്രവാദത്തെ പറ്റി അന്വേഷിക്കുക.
ഇവരെ എതിര്‍ക്കുന്ന നാട്ടുകാരെയെല്ലൊം ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിനായി ഗുണ്ടകളെ ഉപയോഗിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.




