ഹിജാബ് വിധിയില്‍ ഭിന്നാഭിപ്രായം;നിരോധനം ശരിവെച്ച് ജസ്റ്റിസ്ഗുപ്ത;തള്ളി ജസ്റ്റിസ് ധൂലിയ

ദില്ലി:കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഭിന്നാഭിപ്രായം. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതിയ വിധി ശരിവെച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസമാണ് വലുതെന്നും ഹിജാബ് ധരിക്കല്‍ തെരഞ്ഞെടുക്കാനുള്ള അവകാശമാണെന്നും ജസ്റ്റില് ധൂലിയ വിധിച്ചു.കര്‍ണാട ഹൈക്കോടതിയുടെ വിധി ലൂധിയ റദ്ദാക്കി.

കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, ഹേമന്ദ് ഗുപ്ത എന്നിവരാണ് ഭിന്നവിധി പുറപ്പെടുവിച്ചത്.

ഉഡുപ്പി സര്‍ക്കാര്‍ പി യു കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഒരു സംഘം തടഞ്ഞുവെച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ പരസ്യ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.ഇതോടെയാണ് കര്‍ണാടകത്തില്‍ ഹിജാബ് വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നത്.

ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരി 14 ന് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് ഫെബ്രുവരി 5 ന് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഇതിനുമുന്നെയായി ഹിജാബ് വിഷയത്തില്‍ ജനുവരി 31 ന് ഉടുപ്പിയിലെ ആറ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള നടപടി തുടരാനും ഹൈക്കോതിയുടെ വിശാലബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്ന് 11 ദിവസം കേസില്‍ വാദം തുടര്‍ന്നു. മാര്‍ച്ച് 15 ന് ഹിജാബ് നിരോധനം ശരിവെച്ച് ഹെക്കോടതി ഉത്തരവിറക്കി.ഈ വിധിക്കെതിരെ വിവിധ സംഘടനങ്ങള്‍ സ്പ്രീംകോടതിയെ സമീപിച്ചു. ഹരജികള്‍ സെപ്റ്റംബര്‍ 5 മുതല്‍ സുപ്രീംകോടതി പരിഗണിച്ചു. 10 ദിവസം നീണ്ടുനിന്ന വാദംകേള്‍ക്കലിന് ശേഷം വിധി പറയാനായി മാറ്റിവെച്ച കേസാണ് വിശാലബെഞ്ചിന് കൈമാറിയിരിക്കുന്നത്. വിധി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്കാണ് പോകുക.ചീഫ് ജസ്റ്റിസാണ് വിശാല ബെഞ്ചിന് രൂപം നല്‍കുക.

Share news
error: Content is protected !!
Scroll to Top