തിരൂരങ്ങാടി: ബുള്ളറ്റ് മോഷ്ട്ടാക്കള്‍ പിടിയില്‍. പരപ്പനങ്ങാടി പൗരാജിന്റെ പുരക്കല്‍ മുഹമ്മദ് അര്‍ഷിദ്(20), ചെട്ടിപ്പടി അയ്യപ്പന്‍ കാവ് കൈതക്കല്‍ മുഹമ്മദ് ഷാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
തലപ്പാറയില്‍ നിന്നും നിലമ്പൂര്‍ സ്വദേശി നിഖിലിന്റെ ബുള്ളറ്റാണ് പ്രതികള്‍ മോഷ്ടിച്ചത്. തിരൂരങ്ങാടി എസ്. ഐ മുഹമ്മദ് റഫീഖ്, എസ് ഐ സത്യനാഥ് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പരപ്പനങ്ങാടിയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




