കോവിഡ് ചികിത്‌സാകേന്ദ്രത്തില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പത്തനംതിട്ട കോവിഡ് ചികിത്‌സാകേന്ദ്രത്തില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ. വി. മനോജ്കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, ആറന്‍മുള പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്റ്റംബര്‍ 30 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top