മാലാഖ റാലി താനൂരില്‍

താനൂര്‍: കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരുക എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന മാലാഖ എന്ന പേരില്‍ നടത്തുന്ന റാലി താനൂരില്‍ നടത്തി.

ദേവധാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്പിസി കേഡറ്റുകളും, താനൂര്‍ പൊലീസും സംയുക്തമായി നടത്തിയ റാലി പോലിസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.

എസ്‌ഐമാരായ നവീന്‍ ഷാജ്, കെ രാജു, സലീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സലേഷ്, വിമോഷ്, മുഹമ്മദ് ഷംസാദ്,,വനിതാ സിപിഒ ജിജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles