ഒരു മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു: ജസ്റ്റീസ് കമാല്‍ പാഷയെ വിമര്‍ശിച്ച് പിണറായി

കൊല്ലം : കമാല്‍പാഷക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു എന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. കമാല്‍ പാഷയെ പേരെടുത്ത് പറയായതെയായിരുന്നു വിമര്‍ശനം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുകയാണെന്നും, ജമാ അത്തെ ഇസ്ലാമിയേയും, എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ എന്തിനാണ് പൊള്ളുന്നതെന്നും പിണറായി ചോദിച്ചു.
ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തി. താന്‍ പറയാത്ത വാക്കുള്‍ തന്റെ നാവില്‍ വെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും ഒപ്പം കൂട്ടില്ലെന്ന നിലപാടും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •