ദില്ലിയില്‍ പേരും മതവും ചോദിച്ച് അക്രമം;മരണം ഏഴ്

ദില്ലി: ദില്ലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ അനുകൂലികള്‍ നടത്തിയ അക്രമ സംഭവങ്ങളിലും കലാപങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

സംഘര്‍ഷം തുടരുന്നതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

അക്രമികള്‍ പേരും മതവും ചോദിച്ചാണ് അക്രമം നടത്തുന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Related Articles