അനിശ്ചിതകാല സ്വകാര്യ ബസ് സമരം; മാര്‍ച്ച് 11 മുതല്‍

തിരുവനന്തപുരം: മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ഗതാഗത മന്ത്രി ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹര്യത്തിലാണ് വീണ്ടും സമരം പ്രഖ്യപിച്ചിരിക്കുന്നത്.

Related Articles