ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 2025 ഒക്ടോബര്‍ ഒന്നിന് 40 വയസ്സ് കവിയാത്ത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എ സോഷ്യല്‍ വര്‍ക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. കംപ്യൂട്ടര്‍ അറിഞ്ഞിരിക്കണം.

താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 29ന് രാവിലെ 10ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍: 8281899469.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top