പാലക്കാട് : കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തിലെ മുഖ്യ കണ്ണി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീര്‍ അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. പാലക്കാട് ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഇയാളാണ് മുക്കത്തെ അനാഥാലയത്തില്‍ നിന്ന് കുട്ടികളെ കടത്തിയതെന്ന് ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആലുവയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാളെ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷക്കീറിന്റെ ഭാര്യ മുക്കത്തെ അനാഥാലയത്തില്‍ പുറം ജോലി ചെയ്ത് വരികയാണ്. ഇവര്‍ അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ മുക്കത്തു നിന്നുള്ള കുട്ടികളെ കൊണ്ടു ചെന്ന് നാട്ടിലുള്ള മറ്റു കുട്ടികളെ ക്യാന്‍വാസ് ചെയ്യുകയായിരുന്നു എന്നും തെൡിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ എത്തിച്ച സംഭവത്തിലെ നടപടി ക്രമങ്ങളില്‍ ചില വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.



