പൊന്നാനി പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച റൈസ്മില്‍ ഉടമ അറസ്റ്റില്‍. പൊന്നാനി അഴീക്കല്‍ സ്വദേശി മാനാഫ്(40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അരിപൊടിക്കാന്‍ റൈസ്മില്ലിലെത്തിയ പെണ്‍കുട്ടിയെ മാനാഫ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഈ വിവരം പെണ്‍കുട്ടി വീട്ടിലറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം അറസ്‌ററിലായ ഇയാളെ 14 ദിവസത്തേക്ക് റിമാന്റെ ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




