ഫറോക്കില്‍ ആറാം ക്ലാസ്സുകാരിയെ പീഢിപ്പിച്ച അധ്യാപകന്‍ പിടിയില്‍

ഫറോക്ക്‌ :ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച അധ്യാപകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഫറൂഖ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഗണിത അധ്യാപകാനായ ഫസല്‍ റഹ്മാനാണ്‌(40) അറസ്റ്റിലായത്‌ ഇയാള്‍ മാവൂര്‍ ചെറുപ്പ സ്വദേശിയാണ്‌.

രണ്ടരമാസമായി അധ്യാപകന്‍ കുട്ടിയെ സ്‌കൂളില്‍ വെച്ച്‌ ക്രൂരമായി പീഡിപ്പിച്ചു ്‌വരികയാണെന്ന്‌ കുട്ടി ചൈല്‍ഡ്‌ലൈനിനും പോലീസ്‌ വനിതാസെല്ലിനും മൊഴിനില്‍കിയിട്ടുണ്ട്‌്‌ വീട്ടില്‍ വെച്ച്‌ ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന സിനിമയില്‍ പീഢപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി ആത്മഹത്യക്ക്‌ ശ്രമിക്കുന്ന രംഗങ്ങള്‍ കണ്ട്‌ ഈ കുട്ടി അസ്വസ്ഥത പ്രകടിപ്പകകുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പെണ്‍കുട്ടിയോട്‌ അനുനയത്തില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ്‌ പീഢനവിവരം പുറത്തുവന്നത്‌.
വിവരമറിഞ്ഞ്‌ വിവിധയുവജനസംഘടനകള്‍ തിങ്കളാഴ്‌ചച രാവിലെ തന്നെ സ്‌കൂളിലേക്ക്‌ പ്രതിഷേധവുമായി എത്തി. പ്രതിഷേധക്കാര്‍ സ്‌്‌്‌കൂളിനുളളിലേക്ക്‌ ഇരച്ചുകയിറുകയയും സ്‌ംഘര്‍ഷമുണ്ടാകുകയും ചെയ്‌തതോടെ പോലീസ്‌ സ്ഥലത്തെത്തി വൈകീട്ട്‌ മൂന്ന്‌ മണിയോടെ ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top