Section

malabari-logo-mobile

ചങ്ങരംകുളം എസ്‌ഐയെ സ്ഥലം മാറ്റിയതില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം

HIGHLIGHTS : ചങ്ങരംകുളം: മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത ചങ്ങരംകുളം എസ്‌ഐ ശശീന്ദ്രന്‍ മേലേതിനെ സ്ഥലം മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍...

ചങ്ങരംകുളം: മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത ചങ്ങരംകുളം എസ്‌ഐ ശശീന്ദ്രന്‍ മേലേതിനെ സ്ഥലം മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്‌. ഈ നീക്കത്തില്‍ നിന്ന്‌ അധികൃതര്‍ പിന്‍മാറണമെന്ന്‌ നാട്ടുകരുടെ ആവിശ്യം.
ലോക്കപ്പ്‌ മര്‍ദ്ദനത്തിന്റെ പേരിലും മാണൂര്‍ സ്വദേശിനിയായ യുവതി സ്റ്റേഷനില്‍ തൂങ്ങിമരിച്ചതിനെ തുടര്‍ന്നും ഏറെ കുപ്രസിദ്ധി നേടിയ ഈ സ്റ്റേഷന്‍ എസ്‌ഐ ശശീന്ദ്രിന്‍ ചാര്‍ജ്ജെടുത്തതിന്‌ ശേഷം ഏറെ മാറിയിരുന്നു.

കള്ളവാറ്റ്‌ മണ്ണ്‌ മണല്‍ മാഫിയകളെ ഒതുക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ ശശീന്ദ്രന്‍ ജനകീയനായ എസ്‌ഐയായി മാറുകയായിരുന്നു. തിരൂരിലേക്കാണ്‌ അദ്ദേഹത്തെ സ്ഥലമാറ്റിയിരിക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!