കോഴിക്കോട്:ഭിന്നശേഷിക്കാര്‍ക്കായുള്ള കോഴിക്കോട്ടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിആര്‍സി (കോമ്പോസിറ്റ് റീജ്യനല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ്, റീഹാബിലറ്റേഷന്‍ ആന്റ് എംപവര്‍മെന്റ് ഓഫ് പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റീസ്) ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സന്ദര്‍ശിച്ചു.
സിആര്‍സിയുടെ പ്രവര്‍ത്തനം, ഭിന്നശേഷി കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍, സ്‌പെഷ്യല്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി സി ആര്‍ സി ഏറ്റെടുത്ത പദ്ധതികള്‍ തുടങ്ങയി കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ സ്‌നേഹ കുമാര്‍ സിംഗ് വിശദീകരിച്ചു നല്‍കി.
സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, സി ആര്‍ സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരളീകൃഷ്ണന്‍, സി ആര്‍ സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിയെ അനുഗമിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




