
നേപ്പാളില്‍ ആഭ്യന്തര കലാപം വീണ്ടും രൂക്ഷമാകുന്നു. രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നേപ്പാളിലെ സുരക്ഷാ സേനയും രാജവാഴ്ച അനുകൂല പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍പിപി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
മരിച്ചവരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകന്‍ ആണെന്നാണ് സൂചന.നഗരത്തെ സ്തംഭിപ്പിച്ച അക്രമത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ഒന്നിലധികം തവണ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതിനെത്തുടര്‍ന്ന് നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്‌നിക്കിരയായി. സംഘര്‍ഷത്തിനിടെ, പ്രതിഷേധക്കാര്‍ ഒരു ബിസിനസ് സമുച്ചയം, ഒരു ഷോപ്പിംഗ് മാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, ഒരു മീഡിയ ഹൗസ് കെട്ടിടം എന്നിവയ്ക്ക് തീയിട്ടു. സംഘര്‍ഷത്തെത്തുടര്‍ന്ന് ടിങ്കുനെ, സിനമംഗല്‍, കൊട്ടേശ്വര്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




