Edit Content

Section

Edit Content

ത്രിദിന സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ

HIGHLIGHTS : Chief Minister Pinarayi Vijayan in Dubai for a three-day visit

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര.

ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ ബിസിനസുകാർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ ദുബായിൽ അവസാനിക്കും.

ഖിസൈസിലുള്ള അമിറ്റി സ്‌കൂളിൽ തിങ്കളാഴ്ച വൈകുന്നേരം ഓർമ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. നേരത്തെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന സന്ദർശനം മാറ്റി വെക്കുകയായിരുന്നു. ഡിസംബർ രണ്ടിന് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

അതേസമയം, ഈ സന്ദർശനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് ദുബായിലെ കെ എം സി സി പരിപാടികൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!