ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം;പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ഇന്ന് നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിനും ചിത്രത്തിനും താഴെ ഒട്ടേറെ പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pinarayi Vijayan (@pinarayivijayan)


1972 സെപ്തംബര്‍ 2 നാണ് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കമലയും വിവാഹിതരായത്. കഴിഞ്ഞവര്‍ഷം വിവാഹ വാര്‍ഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top