Section

malabari-logo-mobile

വിദ്യാര്‍ത്ഥികള്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാകണം – മുഖ്യമന്ത്രി

HIGHLIGHTS : വിദ്യാര്‍ത്ഥികള്‍ക്ക് സംരഭകത്വര വേണം

വിദ്യാര്‍ത്ഥികള്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാകണമെന്നും അതിനവര്‍ക്കു വേണ്ടത് സംരംഭകരാകാനുള്ള അഭിനിവേശമാണെന്നും ഇതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എം. അറ്റ് കാമ്പസ് പരിപാടിയില്‍, കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാര്‍ഷിക സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ തേടുന്നത് അവ നടപ്പിലാക്കാനാണ്. നല്ല നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ നയപരിപാടികളുടെ ഭാഗമാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും സര്‍വകലാശാലകളുടെ പരാധീനതകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു പോകാതെ ഇവിടെത്തന്നെ നല്ല കോഴ്‌സുകള്‍ പഠിക്കാന്‍ സൗകര്യങ്ങളുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് സര്‍വകലാശാലകളില്‍ നിന്നുള്ള 200-ലധികം വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ആമുഖപ്രഭാഷണം നടത്തി. 3000 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജററില്‍ ഉന്നതവിദ്യാഭ്യാസ മേഖലക്കായി നീക്കി വെച്ചതെന്നും വിജ്ഞാന വിസ്‌ഫോടനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കാലിക്കറ്റ് വി.സി. ഡോ. എം.കെ. ജയരാജ്, കാര്‍ഷിക സര്‍വകലാശാല വി.സി. ഡോ. ചന്ദ്രബാബു, മലയാളം സര്‍വകലാശാല വി.സി. ഡോ. അനില്‍ വള്ളത്തോള്‍, കാലിക്കററ് പ്രൊ-വി.സി. ഡോ. എം. നാസര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍, ജി.എസ്. പ്രദീപ്, അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. നവകേരളം യുവകേരളം പരിപാടിയുടെ ഭാഗഗമായാണ് സി.എം. അറ്റ് കാമ്പസ് നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!