നോമ്പുതുറ സ്‌പെഷ്യല്‍:ചിക്കന്‍ വെജ് റോള്‍

ചിക്കന്‍ വെജ് റോള്‍

തയ്യാറാക്കിയത് ഷരീഫ

ആവശ്യമായ ചേരുവകൾ:-

ചിക്കന്‍, ഉപ്പും കുരുമുളകും ചേര്‍ത്തു വേവിച്ച് അരിഞ്ഞത്- ഒരു കപ്പ്

എണ്ണ – പാകത്തിന്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – മുക്കാല്‍ ചെറിയ സ്പൂണ്‍

സവാള – രണ്ടു പൊടിയായി അരിഞ്ഞത്

കാരറ്റ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്
കാപ്‌സിക്കം പൊടിയായി അരിഞ്ഞത് – അരക്കപ്പ്
കാബേജ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ബീന്‍സ് പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്

മൈദ – രണ്ടു കപ്പ്

പാല്‍ – അരക്കപ്പ്

മുട്ട – ഒന്ന്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റി സവാള ചേര്‍ത്തു വഴറ്റണം.

ഇതിലേക്ക് കാരറ്റ്, കാപ്‌സിക്കം, കാബേജ,് ബീന്‍സ് എന്നിവ പൊടിയായി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക.

പച്ചക്കറികള്‍ വെന്തശേഷം വേവിച്ചു വച്ചിരിക്കുന്ന ചിക്കനും പാകത്തിനുപ്പും ചേര്‍ത്തിളക്കി നന്നായി വഴറ്റി വാങ്ങുക.

പാന്‍കേക്ക് തയാറാക്കാന്‍ മൈദയില്‍ അല്‍പാല്‍പം പാല്‍ ചേര്‍ത്തു കട്ട കെട്ടാതെ ഇളക്കുക. ഇതിലേക്ക് മുട്ടയടിച്ചതും ഉപ്പും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. തവ ചൂടാക്കി മാവ്
കോരിയൊഴിച്ചു പാന്‍ കേക്ക് ഓരോന്നായി തയ്യാറാക്കി വെക്കുക

ഇനി ഓരോ പാന്‍കേക്കിലും അല്‍പാല്‍പം ഫില്ലിങ് വീതം വയ്ക്കുക. ഇരുവശത്തു നിന്നും അകത്തേക്കു മടക്കിയ ശേഷം ചുരുട്ടി എടുക്കുക.

ചിക്കന്‍ റോള്‍ തയാര്‍.

 

Share news
error: Content is protected !!
Scroll to Top