പാലക്കാട് ആറുവയസുകാരനെ മഡ് റെയ്സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ പിതാവിനതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്.
പരിശീലനത്തിനായി കുട്ടി ഉപയോഗിക്കുന്നത് ടോയ് ബൈക്ക് ആണെങ്കിലും സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് ആറ് വയസ് മാത്രം പ്രായമുള്ള കുട്ടിയെ പങ്കെടുപ്പിച്ചത്. ഞായറാഴ്ച കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്.
വരുന്ന 17, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ക്ലബുകളുടെ നേതൃത്വത്തിലുള്ള പരിപാടി. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ക്ലബ്ബുകാര്‍ക്ക് ലൈസന്‍സും ഇല്ലാതെയാണ് പരിശീലന പരിപാടി നടന്നത്. ഇവര്‍ക്ക് അനുമതിയുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.




