തിരൂരങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തിരൂരങ്ങാടി: വെന്നിയൂര്‍ മില്ലിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെന്നിയൂര്‍ ജുമാമസ്ജിദില്‍
മുസ്ലിയാര്‍ ആയ നരിമടക്കല്‍ സൈതലവി മുസ്ലിയാര്‍ (54) നിര്യാതനായി. രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തീയതി ആയിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായിരുന്ന പരപ്പനങ്ങാടി സ്വദേശി മുആദിനും സൈദലവി മുസ്ലിയാരുടെ കൂടെ ഉണ്ടായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സൈതലവി മുസ്ലിയാരും, മുആദും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top