Section

malabari-logo-mobile

റമദാൻ സ്പെഷ്യൽ – ചിക്കന്‍ ക്രോക്വെറ്റ്

HIGHLIGHTS : Chicken Croquette

ചേരുവകള്‍:-

എല്ലില്ലാത്ത ചിക്കന്‍ – 300 ഗ്രാം
വേവിച്ച മുട്ടകള്‍ – 2
ഉപ്പ്, കുരുമുളക് – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത്
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

sameeksha-malabarinews

വൈറ്റ് സോസിനായി
വെണ്ണ – 1 ടീസ്പൂണ്‍
മൈദ – 1 ടീസ്പൂണ്‍
പാല്‍ – 1 കപ്പ്

കോട്ടിംഗിനായി
മൈദ – 1 കപ്പ്
മുട്ട – 1
ബ്രെഡ് നുറുക്കുകള്‍ – 1 കപ്പ്

തയ്യാറാക്കുന്ന രീതി :-

ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ചിക്കന്‍ വേവിക്കുക. പാകം ചെയ്ത ചിക്കന്‍ ഒരു പാത്രത്തില്‍ എടുത്ത് നേര്‍ത്ത സ്ട്രിപ്പുകളായി പിച്ചിയെടുക്കുക. അല്ലെങ്കില്‍ മിക്‌സിയില്‍ നന്നായി അരച്ചെടുക്കാം. അതിലേക്ക് ചെറുതായി ചതുരത്തിലാക്കി മുറിച്ച മുട്ടയുടെ വെള്ള ചേര്‍ക്കുക.

വൈറ്റ് സോസ് തയ്യാറാക്കാന്‍, ഒരു നോണ്‍ സ്റ്റിക് പാനില്‍ വെണ്ണ ഉരുക്കി ഒരു ടീസ്പൂണ്‍ മൈദ ചേര്‍ക്കുക. വറുക്കുക. ഇനി പാലും ചേര്‍ത്ത് കട്ടകള്‍ ഇല്ലാത്ത വിധം നന്നായി ഇളക്കുക. സോസ് കട്ടിയാകുന്നത് വരെ വേവിക്കുക. ഇത് ചിക്കന്‍, മുട്ട മിക്സിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. അരിഞ്ഞ മല്ലിയില, ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ഓവല്‍ ആകൃതിയിലുള്ള ബോളുകള്‍ തയ്യാറാക്കുക. മൈദയും ബ്രെഡ് നുറുക്കുകളും വെവ്വേറെ പ്ലേറ്റുകളില്‍ വിതറി , ഒരു പാത്രത്തില്‍ മുട്ട അടിക്കുക.

ഒരു ക്രോക്വെറ്റ് എടുത്ത് മൈദയില്‍ ഉരുട്ടി, എന്നിട്ട് മുട്ട മിക്സില്‍ മുക്കി ബ്രെഡ് നുറുക്കുകള്‍ കൊണ്ട് പൊതിയുക. അതേ രീതിയില്‍ എല്ലാ ക്രോക്കറ്റുകളും തയ്യാറാക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി ക്രോക്വെറ്റുകള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.

ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!