വെജ് ബിരിയാണിയില്‍ ചിക്കന്റെ എല്ലുകള്‍; ഹോട്ടലുടമയ്‌ക്കെതിരെ കേസ്

ഇന്‍ഡോര്‍: ഓര്‍ഡര്‍ ചെയ്ത വെജ് ബിരിയാണിയില്‍ ചിക്കന്റെ എല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ആകാശ് ദുബൈ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്.

സസ്യാഹാരിയായ ആകാശ് ഓര്‍ഡര്‍ ചെയ്ത വെജ് ബിരിയാണിയില്‍ ചിക്കന്റെ എല്ലുകള്‍ കണ്ടെത്തുകയായിരുന്നു. ആകാശ് കൊടുത്ത പരാതിയില്‍ ഹോട്ടലുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് ആദ്യം റസ്റ്റോറന്റ് മാനേജറോടും സ്റ്റാഫിനോടും പരാതി നല്‍കിയിരുന്നു. ഹോട്ടല്‍ ഉടമയും ജീവനക്കാരും ആകാശിനോട് മാപ്പ് പറഞ്ഞെങ്കിലും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വിജയ് നഗര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 298 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അതി്ന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top