മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് ചെറിയാന്റെ യുട്യൂബ് ചാനല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാറിനെയും വിമര്‍ശിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ യുട്യൂബ് ചാനല്‍. കോവിഡ് നിരക്കും മരണനിരക്കും ഒന്നാം റാങ്ക് നേടിയ കേരളം കാക്കത്തൂവല്‍ അണിഞ്ഞിരിക്കുകയാണെന്നും ചെറിയാന്‍ പരിഹസിച്ചു.

ഭക്ഷണക്കിറ്റും സാമൂഹിക പെന്‍ഷനും സമൂഹ അടുക്കളയും പോലുള്ള ദാനധര്‍മാദികള്‍ക്കുവേണ്ടി ഖജനാവ് തുറന്നുവച്ച അന്നദാതാവായ പൊന്നുതമ്പുരാനായി മുഖ്യമന്ത്രിയെ അന്നു വൈതാളികള്‍ വാഴ്ത്തി. ആരോഗ്യമന്ത്രി ടീച്ചറമ്മയ്ക്കു കിട്ടിയ പുരസ്‌കാരങ്ങളുടെ കൂമ്പാരം എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കി. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തിനു മുഖ്യകാരണം കോവിഡും സര്‍ക്കാര്‍ ഉണ്ടാക്കിയ രക്ഷാപരിവേഷവുമാണ്. ഇപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

കോവിഡ് കാലത്ത് ജനം മുഖംമൂടി വച്ചപ്പോള്‍ സ്ഥിരമായി പൊയ്മുഖങ്ങള്‍ അണിയുന്ന ഭരണപുംഗവന്മാരെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. ഒരു പതിറ്റാണ്ടോളം ഇടതു രാഷ്ട്രീയത്തോടു ചേര്‍ന്നു നിന്നു ടിവി ചാനലില്‍ അവതരിപ്പിച്ച ‘ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന പരിപാടിയാണ് അതേ പേരില്‍ പുനരവതരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top