മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. കേരളത്തിനു പിറത്തുനിന്നു വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ +91 എന്ന കോഡും ചേര്‍ക്കണം.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ 5.15 വരെ സേവനം ലഭിക്കും. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. നിലവില്‍ 1800 425 7211 എന്ന 11 അക്ക ടോള്‍ ഫ്രീ നമ്പറാണ് ഉള്ളത്.

മുഖ്യമന്ത്രിക്കു നല്‍കിയ പരാതികളുടേയും അപേക്ഷകളുടേയും തല്‍സ്ഥിതിയും അറിയാം. പരാതികളില്‍ തീരുമാനമെടുക്കാന്‍ കാലതാമസമോ സ്വീകരിച്ച നടപടികളില്‍ അതൃപ്തിയോ ഉണ്ടെങ്കില്‍ അറിയിക്കാം. വിളിച്ചവര്‍ക്ക് പ്രചികരണം റേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്എംഎസ് ലഭിക്കും. ഇതില്‍ അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം. പൊതുജന പരാതി പരിഹാര ഓഫിസില്‍ നേരിട്ടെത്തിയും പാതി നല്‍കുകയും തല്‍സ്ഥിതി അറിയുകയും ചെയ്യാം.

Share news
error: Content is protected !!
Scroll to Top