മഴ തോരാതെ ചെന്നൈ

ചെന്നൈ: മഴ കുറഞ്ഞെന്ന് ആശ്വസിച്ച ചെന്നൈ നഗരവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി ഇടിമിന്നലോടുകൂടി വീണ്ടും മഴ. വെള്ളിയാഴ്ച രാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെ തുടര്‍ച്ചയായി പെയ്ത മഴയില്‍ നാനൂറിലേറെ തെരുവുകളാണ് വെള്ളക്കെട്ടിലായത്.

അഡയാര്‍, കെകെ നഗര്‍. ആശോക് നഗര്‍, കോടമ്പാക്കം, നുങ്കംപാക്കം ഉള്‍പ്പെടെ ചെന്നൈ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും ആവഡി, താംബരം, ഗുഡുവാഞ്ചേരി തുടങ്ങി പ്രാന്തപ്രദേശങ്ങളിലം വെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മുടങ്ങി.

തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. 2,202 കുടിലുകളും 273 കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തകര്‍ന്നു. 14 ജില്ലകളിലായി 11,239 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ചെന്നൈയില്‍ 653 പേര്‍ ക്യാംപുകളിലാണ്. ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Share news
error: Content is protected !!
Scroll to Top